ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി ദീപാവലി വിപണി ലക്ഷ്യമിട്ട് ജിയോണി എസ് പ്ലസ്

ദീപാവലി വിപണി ലക്ഷ്യമാക്കി ജിയോണി പ്രത്യേകമായി അവതരിപ്പിച്ച ഫോണാണ് എസ് പ്ലസ്. 16,990 രൂപയാണ് വില.

720X 1280 പിക്‌സല്‍സ് റിസൊല്യൂഷനോടുകൂടിയ അഞ്ചരയിഞ്ച് വലിപ്പമുള്ള എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയുള്ള ജിയോണി എസ് പ്ലസ് ഫോണിന്റെ സ്‌ക്രീനിന് കോര്‍ണിങ് ഗോറില്ല ഗ്ലാസ് സംരക്ഷണവുമുണ്ട്. ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് ഫോണ്‍ അണ്‍ലോക്ക് ആകുന്ന ഫേസ് റെക്കഗ്‌നിഷന്‍ സംവിധാനവും ഫോണിന് സ്വന്തം.

1.3 മെഗാഹെര്‍ട്‌സ് ശേഷിയുള്ള മീഡിയാടെക് എം.ടി.6753 ഒക്ടാകോര്‍ പ്രൊസസര്‍, മൂന്ന് ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് എസ് പ്ലസിന്റെ ഹാര്‍ഡ്‌വേര്‍ സവിശേഷതകള്‍. ഇന്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാനായി 64 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ പിന്തുണയ്ക്കുന്ന മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്.

എല്‍ഇഡി ഫ് ളാഷോടുകൂടിയ 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്. യു.എസ്.ബി. ടൈപ്പ്‌സി പോര്‍ട്ടും ഫോണിലുണ്ട്. ഈ സംവിധാനമുള്ള ഏക മിഡ്‌റേഞ്ച് ഫോണായിരിക്കും ജിയോണി എസ് പ്ലസെന്ന് നിസംശയം പറയാം.

ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനിലോടുന്ന ഫോണില്‍ ജിയോണിയുടെ സ്വന്തം അമീഗോ 3.1 യൂസര്‍ ഇന്റര്‍ഫേസുമുണ്ട്. കണക്ടിവിറ്റിക്കായി 4ജി, 3ജി, ബ്ലൂടൂത്ത് 4.0, വൈഫൈ, ജിപിആര്‍എസ്/എഡ്ജ്, മൈക്രോ യുഎസ്ബി സംവിധാനങ്ങളും ഫോണിലുണ്ട്. നീല, വെള്ള, സ്വര്‍ണ നിറങ്ങളിലെത്തുന്ന ഈ ഫോണിന്റെ വില്പന ഈയാഴ്ച ആരംഭിക്കും.

Top