മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയായ സെന്‍സെക്‌സ് ചരിത്ര നേട്ടത്തോടെ 28000 പോയിന്റ് കടന്നു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 28004 പോയിന്റിലെത്തിയ സെന്‍സെക്‌സ് പിന്നീട് 28000ത്തിന് താഴേക്ക് വരികയായിരുന്നു.
സെന്‍സെക്‌സ് 110 പോയിന്റ് ഉയര്‍ന്ന് 27,970 ലും നിഫ്റ്റി 28 പോയിന്റ് നേട്ടത്തോടെ 8,352 ലും വ്യാപാരം തുടരുന്നു. ടാറ്റപവര്‍, ടിസിഎസ്, സണ്‍ ഫാര്‍മ, സെസ സ്‌റ്റെര്‍ലൈറ്റ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി തുടങ്ങിയവ നഷ്ടത്തിലുമാണ്.
609 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 144 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യമുയര്‍ന്നു. 61 രൂപ 35 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്