മുംബൈ:ഇന്നലെ നഷ്ടത്തില്‍ ക്ലോസ് ചെയ്ത സെന്‍സെക്സ് ഇന്ന് 11.45 ആയപ്പോള്‍ 81.58 പോയിന്റുയര്‍ന്ന് 28,964.05 ലും നിഫ്റ്റി 22.10 പോയിന്റുയര്‍ന്ന് 8,745.80 ത്തിലും വ്യാപാരം പുരോഗമിക്കുകയാണ്.
ഇന്നലെ സെന്‍സെക്സ് 117.03 പോയിന്റ് നഷ്ടത്തില്‍ 28,883.11 ലും നിഫ്റ്റി 32.85 പോയിന്റ് താഴ്ന്ന് 8,704.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നത്.
റയ്മെണ്ട്, ഭാരത് പെട്രോളിയം, കജാരിയ സിമെന്റ്സ്, മുത്തൂറ്റ് ഫിനാന്‍സ്, ജെറ്റ് എയര്‍വെയ്സ്, ടിവിഎസ് മോട്ടോര്‍സ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, ഇന്ഫോസസിസ് എന്നിവയാണ് ഉയര്‍ന്ന നിലയില്‍ വ്യാപാരം നടത്തുന്നത്.