ന്യൂഡല്‍ഹി: ഇന്ത്യന്‍ ടാബ് ലറ്റ് വിപണിയില്‍ സാംസങിനു തന്നെ ആധിപത്യം. 2014ല്‍ 38.9 ലക്ഷം ടാബ് ലറ്റുകളാണ് സാംസങ് വിറ്റഴിച്ചത്.
19.2 ആണ് വിപണി വിഹിതം.
ഡാറ്റാവിന്‍ഡ്, മൈക്രോമാക്‌സ് എന്നിവയ്ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെന്ന് സൈബര്‍ മീഡിയ റിസര്‍ച്ച് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
2013ലെ അപേക്ഷിച്ച് ടാബ് ലറ്റ് വില്പനയില്‍ 9.2 ശതമാനത്തിന്റെ ഇടിവുണ്ടായതായും കുറിപ്പില്‍ പറയുന്നു.