ഇന്ത്യന്‍ ഡോട്ടര്‍ ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യില്ല: ബിബിസി

ലണ്ടന്‍: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ പ്രതി മുകേഷ് സിംഗുമായുള്ള അഭിമുഖം ഉള്‍പ്പെട്ട വിവാദ ഡോക്യുമെന്ററി ഇന്ത്യയില്‍ സംപ്രേഷണം ചെയ്യില്ലെന്ന് ബിബിസി അറിയിച്ചു.

വിവാദ അഭിമുഖം ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററി ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മാത്രം സംപ്രേഷണം ചെയ്തിരുന്നു. ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ഡോക്യുമെന്ററി ബിബിസി യു.കെയില്‍ സംപ്രേഷണം ചെയ്തത്. എട്ട് മിനിറ്റോളമാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്.

Top