കുവൈറ്റ്: ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരുടെ നിയമനത്തില്‍ അഴിമതിയും ക്രമക്കേടും ഇല്ലാതാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രി ഡോ.ജമാര്‍ അല്‍ ഹര്‍ബി.
ഇന്ത്യന്‍ സര്‍ക്കാരിന്റെ എമിഗ്രേറ്റ് സംവിധാനം വഴി രജിസ്റ്റര്‍ ചെയ്യുന്ന കുവൈറ്റിലെ അംഗീകൃത കമ്പനികള്‍ മുഖേന മാത്രമേ ഇന്ത്യയില്‍ നിന്നുള്ള നഴ്സ് നിയമനം ഉണ്ടാവുകയുള്ളൂവെന്ന് ആരോഗ്യമന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ക്രമക്കേടുകള്‍ തടയാന്‍ മെച്ചപ്പെട്ട രീതിയില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് എമിഗ്രേറ്റ് സംവിധാനം.
ഇന്ത്യന്‍ ഗവണ്മെന്റ് അംഗീകരിച്ച കമ്പനികളുമായി മാത്രമായിരിക്കും കുവൈറ്റ് കമ്പനികള്‍ ബന്ധപ്പെടുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.