മംഗലാപുരം: ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായി. ഉത്തര കന്നഡ ജില്ലയിലെ ഭട്കല് സ്വദേശിയായ റിയാസ് (32) ആണ് അറസ്റ്റിലായത്.ദുബായിയിലേക്ക് കടക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
ജനുവരി എട്ടിന് പിടിയിലായ മൂന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റിയാസ് ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.