വാരണാസി: റെയില്‍വെയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. തന്റെ മണ്ഡലമായ വാരണാസിയിലെ ഡീസല്‍ ലോക്കൊമൊട്ടീവ് വര്‍ക്കില്‍ നിര്‍മിച്ച എഞ്ചിന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ റെയില്‍വെയുമായി തനിക്ക് ദൃഢബന്ധമാണുള്ളത്. പുരോഗതിക്ക് വേണ്ടി നമ്മള്‍ നമ്മുടെ കഴിവ് പൂര്‍ണമായി ഉപയോഗിക്കണം. ട്രെയിനിന്റെ എഞ്ചിന്റെ 96 ശതമാനം ഭാഗങ്ങളും നിര്‍മ്മിച്ചത് ഇന്ത്യയില്‍ നിന്നാണ്. എന്നാല്‍ യുവാക്കളോട് ചോദിക്കാനുള്ളത് ബാക്കിയുള്ള 4ശതമാനവും നമുക്ക് തന്നെ ഉണ്ടാക്കിക്കൂടെ എന്നാണെന്നും മോഡി പറഞ്ഞു.
വാരാണസിയിലത്തെിയ മോദി മദന്‍ മോഹന്‍ മാളവ്യയുടെ പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലവും സന്ദര്‍ശിച്ചു. റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവും ചടങ്ങില്‍ സംബന്ധിച്ചു.