ലണ്ടന്‍: ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ ഹസന്‍ സുരൂരിനെ ലൈംഗിക കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. അണ്‍നോണ്‍ ടിവി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് അദ്ദേഹം കുടുങ്ങിയത്. സുരൂരിനെ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട് പോലീസ് അറസ്റ്റു ചെയ്യുന്ന ദൃശ്യം ടെലിവിഷന്‍ ഫെയ്‌സ്ബുക്ക് വഴി പുറത്തുവിട്ടു.
65 കാരനായ ഹസന്‍ സുരൂര്‍ ബാലലൈംഗികതയില്‍ തത്പരനായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇദ്ദേഹത്തെ വെസ്റ്റ്മിനിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും.
14 കാരിയെന്ന വ്യാജേന ഹസന്‍ സുരൂരുമായി ബന്ധപ്പെട്ട ടെലിവിഷന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് അദ്ദേഹത്തെ കുടുക്കിയത്. തെരുവില്‍ കാത്തുനില്‍ക്കുന്നതിനിടെ പോലീസ് എത്തി പിടികൂടുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. #hasansuroor എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ സുരൂര്‍ സംഭവത്തില്‍ ചര്‍ച്ച സജീവമാണ്.
നരേന്ദ്രമോഡിക്കെതിരെ ബ്രിട്ടണിലും മറ്റും നടക്കുന്ന പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഹസന്‍ സുരൂര്‍ ഉള്‍പ്പെടെയുള്ളവരാണെന്നും ഇതിന് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും പണം സ്വീകരിക്കുന്നുണ്ടെന്നും ആരോപണങ്ങളുണ്ടായിരുന്നു. മോഡിയുടെ ലണ്ടന്‍ സന്ദര്‍ശനം നടക്കുമ്പോഴാണ് സുരൂരിനെ അറസ്റ്റ് ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്.
https://youtu.be/iWiJYGwY4Sk