ന്യൂഡല്‍ഹി: സാധാരണക്കാരെ ലക്ഷ്യംവച്ചുകൊണ്ട് ആന്‍ഡ്രോയിഡ് വണ്‍ ഫോണുകളുമായി വിപണി കീഴടക്കാനൊരുങ്ങുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍. ഡിസംബറോടെ ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വണ്‍ ഫോണിനു തുടക്കത്തില്‍ ലഭിച്ച വന്‍ പ്രതികരണമാണ് മറ്റു മൊബൈല്‍ നിര്‍മാതാക്കളേയും ഈ മേഖലയിലേയ്ക്ക് ആകര്‍ഷിച്ചത്.
കാര്‍ബണ്‍, സ്‌പൈസ്, ഇന്റെക്‌സ് എന്നിവയാണ് ഈ വര്‍ഷം അവസാനത്തോടെ ഇത്തരം ഫോണുകള്‍ വിപണിയിലെത്തിക്കുന്നത്. വില 6000 ത്തിനും 10000ത്തിനുമിടയിലായിരിക്കുമെന്നതാണ് ആന്‍ഡ്രോയിഡ് വണ്‍ ഫോണുകളുടെ പ്രധാന പ്രത്യേകത. കഴിഞ്ഞ ആഴ്ചയാണ് മൈക്രോമാക്‌സ്, കാര്‍ബണ്‍, സ്‌പൈസ് എന്നീ മൊബൈല്‍ നിര്‍മാതാക്കള്‍ ആന്‍ഡ്രോയിഡ് വണ്‍ ഫോണുകളുടെ ആദ്യസെറ്റ് ഇന്ത്യയിലെത്തിച്ചത്.
ഇവയുടെ കുറഞ്ഞവില 6299 രൂപയാണ്. രണ്ടാമത്തെ ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ ആദ്യം രാജ്യത്തെത്തിക്കുന്നത് കാര്‍ബണായിരിക്കും. വില കുറവാണെന്നതും മികച്ച കാര്യക്ഷമതയുമാണ് വിപണിയില്‍ ഈ ഫോണുകള്‍ക്ക് സീകാര്യതയുറപ്പാക്കുന്നത്. അമേരിക്കന്‍ കമ്പനിയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ ആദ്യമായി വില്പനയ്‌ക്കെത്തിച്ചത് ഇന്ത്യയാണ്.