ഇന്ത്യയിലെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാര്‍ ബി.എം.ഡബ്ല്യു ഐ 8

ഇന്ത്യയിലെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറുമായി ബി.എം.ഡബ്ല്യു. പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറായ ഐ 8 ആണ് ബി.എം.ഡബ്ല്യു വിപണിയിലെത്തിച്ചിരിക്കുന്നത്. ഇലക്ട്രിക് എന്‍ജിനും പെട്രോള്‍ എന്‍ജിനും ഉണ്ടെന്നതാണ് ഐ 8 ന്റെ പ്രത്യേകത.

ഇലക്ട്രിക് എന്‍ജിനില്‍ ഡ്രൈവിംഗ് ആരംഭിച്ച്, പിന്നീട് പെട്രോളിലേക്ക് മാറുമ്പോള്‍ മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ ടോപ് സ്പീഡ് ലഭിക്കും. ലിറ്ററിന് 47.45 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നതും ഐ 8ന്റെ സവിശേഷതയാണ്.

മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെ ഷോറുമുകളിലാണ് ഐ 8 ലഭ്യമാകുക. വില 2.29 കോടി രൂപ.

Top