ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് ചൈനയുടെ നിര്‍ദേശം.
ആവശ്യമെങ്കില്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഡല്‍ഹിയിലെ ചൈനീസ് എംബസി വഴിയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തങ്ങളുടെ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര വിലക്കിയിട്ടില്ലെന്നും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വിശദീകരിക്കുന്നു.
ഒരു വര്‍ഷം ഏതാണ്ട് രണ്ടു ലക്ഷത്തോളം ചൈനീസ് പൗരന്‍മാര്‍ ഇന്ത്യയിലെത്താറുണ്ടെന്നാണ് കണക്കുകള്‍.
സിക്കിമിനോട് ചേര്‍ന്ന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകാമെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും നേരത്തെ ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു.