ഇന്ത്യയില്‍ അടുത്ത വര്‍ഷത്തോടെ ബ്രിക്‌സ് ബാങ്കിംഗ് തുടങ്ങും: മോഡി

ബ്രിസ്‌ബെയ്ന്‍: 2016 ല്‍ രാജ്യത്ത് ബ്രിക്‌സ് ബാങ്കിംഗ് തുടങ്ങുമെന്ന് ജി20 രാജ്യങ്ങളുടെ സമ്മേളനത്തില്‍ മോഡി പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ അതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മോഡി പറഞ്ഞു. കള്ളപ്പണം തിരിച്ചു കൊണ്ടുവരുന്നതിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രിസ്‌ബെയ്‌നില്‍ ജി 20 ഉച്ചകോടിക്ക് മുന്നോടിയായി നടന്ന അനൗപചാരിക ചര്‍ച്ചയിലാണ് ഇക്കാര്യം മോഡി വ്യക്തമാക്കിയത്.  ഇക്കാര്യത്തില്‍ യോജിച്ച പ്രവര്‍ത്തനത്തിനായി മോഡി ജി 20 രാജ്യങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. 2016ല്‍ ഇന്ത്യയില്‍ ബ്രിക്‌സ് ബാങ്ക് ആരംഭിക്കുന്നതിനുള്ള താത്പര്യം മോദി അറിയിച്ചു. ബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നിയമനം ഉടന്‍ ഉണ്ടാകുമെന്നും മോഡി പറഞ്ഞു.

Top