ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ ഇരുചക്ര വാഹനങ്ങളിലും ആന്റീ ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എആര്‍എഐ) യാണ് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. നിലവില്‍ പെര്‍ഫോമന്‍സ് ബൈക്കുകളില്‍ മാത്രമാണ് എബിഎസ് സംവിധാനമുള്ളത്.
തെന്നുന്ന പ്രതലമുള്ള റോഡുകളിലും എബിഎസ് സംവിധാനമുള്ള ബൈക്കുകള്‍ക്ക് മികച്ച നിയന്ത്രണം ലഭിക്കും ന്നെതാണ് പ്രത്യേകത. ഇതുവഴി പെട്ടെന്ന് ബ്രേക്കുചെയ്യുമ്പോള്‍ ബൈക്ക് തെന്നി അപകടത്തില്‍പ്പെടാനുള്ള സാധ്യത കുറയുന്നു.
എബിഎസ് സംവിധാനമുള്ള ബൈക്കുകള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യത മറ്റുബൈക്കുകളെക്കാള്‍ 37 ശതമാനം കുറവാണെന്ന് അമേരിക്കയിലെ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഹൈവേ സേഫ്റ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2007 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ മോട്ടോര്‍ സൈക്കിളുകളില്‍ എബിഎസ് നിര്‍ബന്ധമാക്കിയിരുന്നു. 2011 മുതല്‍ അമേരിക്കയില്‍ എബിഎസ് നിര്‍ബന്ധമാണ്. 2017 മുതല്‍ ഇന്ത്യയിലും എബിഎസ് നിര്‍ബന്ധമാക്കണമെന്നാണ് എആര്‍എഐ നല്‍കിയിട്ടുള്ള ശുപാര്‍ശ. എബിഎസ് നിര്‍ബന്ധമാക്കുന്ന് രാജ്യത്ത് ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിക്കാന്‍ ഇടയാക്കിയേക്കും.