ഫോഡിന്റെ ജനപ്രിയ കോംപാക്ട് എസ്‌യുവി ഇക്കോസ്‌പോര്‍ട് 2013 ജൂണിലാണ് വിപണിയിലെത്തിയത്. തുടക്കത്തില്‍തന്നെ ഏറെ ആവശ്യക്കാര്‍ ഇക്കോസ്‌പോര്‍ടിനെ തേടിയെത്തി. ആഭ്യന്തര വിപണിയില്‍ 1,12,085 എണ്ണം വില്‍പ്പന നടന്നു. കയറ്റുമതി ചെയ്തത് 87,915 എണ്ണം.
വെറും 30 ദിവസം കൊണ്ട് 60,000 ബുക്കിങ്ങാണ് ഫോഡിന്റെ ചെറു എസ്‌യുവി നേടിയത്. 2013-14 സാമ്പത്തികവര്‍ഷം 45,008 എണ്ണവും 2014-2015 സാമ്പത്തികവര്‍ഷം 52,058 എണ്ണവും വില്‍പ്പന നടന്നു. ഈവര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ 15,019 എണ്ണമായിരുന്നു ഇക്കോസ്‌പോര്‍ടിന്റെ വില്‍പ്പന.
2014 ലെ ജെഡി പവര്‍ ഇനീഷ്യല്‍ ക്വാളിറ്റി സ്റ്റഡിയില്‍ എസ്‌യുവി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഇക്കോസ്‌പോര്‍ടിനായിരുന്നു. ദക്ഷിണാഫ്രിക്ക , തായ്‌വാന്‍ , ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേയ്ക്ക് ഇന്ത്യന്‍ നിര്‍മിത ഇക്കോസ്‌പോര്‍ട് കയറ്റുമതി ചെയ്യുന്നുണ്ട്.