മുംബൈ: ഐ ഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്കോണ്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ‘ഇന്ത്യയില്‍ നിര്‍മിക്കുക’ പദ്ധതിയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരാണ് ഫോക്സ്കോണ്‍.
40 കോടി മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുകയാണ് പദ്ധതി. അതില്‍ പകുതി ഇന്ത്യന്‍ വിപണിയെ ലക്ഷ്യംവെച്ചുള്ളതായിരിക്കും. ബാക്കി മധ്യേഷ്യ, ആഫ്രിക്ക, റഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യും.
പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസുമായുള്ള സംയുക്ത സംരംഭത്തോടെയായിരിക്കും തായ്വാന് കമ്പനിയായ ഫോക്സ്കോണിന്റെ ഇന്ത്യന്‍ പ്രവേശം.
ഫോക്സ്കോണുമൊത്ത് 500 കോടി ഡോളറിന്റെ സംയുക്ത സംരംഭത്തിനാണ് അദാനി തയ്യാറെടുക്കുന്നത്.
ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നാണറിയുന്നത്. കരാറടിസ്ഥാനത്തില്‍ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് ഫോക്സ്കോണ്‍.
ആഗോള ബ്രാന്റുകളായ ആപ്പിള്‍, ബ്ലാക്ബെറി, മോട്ടറോള, സോണി, ഹുവാവെ എന്നിവര്‍ക്കു വേണ്ടി മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കുന്നുണ്ട് കമ്പനി. ഇന്ത്യന്‍ കമ്പനികളുടെ കരാറും ഏറ്റെടുക്കാന്‍ അവര്‍ക്ക് ഉദ്ദേശ്യമുണ്ട്. ഗുജറാത്തിലും കര്ണാടകയിലുമായിരിക്കും ഫോക്സ്കോണിന്റെ ആദ്യ രണ്ട് പ്ലാന്റ
ുകള്‍.
സ്വര്‍ണം കഴിഞ്ഞാല്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇറക്കുമതി മൂലമുണ്ടാകുന്ന കറന്റ് അക്കൗണ്ട് കമ്മി ഏറ്റവുമധികം ഉണ്ടാക്കുന്നത് ഇലക്ട്രോണിക്സ് ഉത്പന്നങ്ങളാണ്.