ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പാക് ദിനപത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പാക്കിസ്ഥാന്‍ ദിനപത്രമായ ഡോണ്‍. മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും മറ്റും കണക്കിലെടുത്താണ് ‘ഇന്ത്യയിലെ അസഹിഷ്ണുത’ എന്ന പേരില്‍ ഡോണ്‍ മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

വര്‍ഗീയതയ്ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ഇല്ലാതായിരിക്കുന്നു. നാനാത്വത്തിലെ ഏകത്വത്തിലുമുള്ള പ്രതിബദ്ധത എന്താണെന്ന് ഇന്ത്യ വീണ്ടും വ്യക്തമാക്കേണ്ടതുണ്ട്.

വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും തീവ്രവാദവും ഇന്ത്യയുടെ സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും ഡോണ്‍ പറയുന്നു.

വളരെ ആശങ്ക ഉണര്‍ത്തുന്ന സാഹചര്യമാണ് ഇന്ത്യയിലേത്. പാക്കിസ്ഥാന്‍ സംബന്ധമായ എന്തിനെയും ഭയപ്പെടുത്തുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. പാക്ക് ഗായകന്‍ ഗുലാം അലിയുടെ മുംബൈയിലെ പരിപാടിക്കെതിരായ ശിവസേനയുടെ പ്രതിഷേധവും മുന്‍ പാക്ക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് കസൂരിയുടെ പുസ്തകപ്രകാശന ചടങ്ങിന്റെ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് കരിമഷി ഒഴിച്ചതും ഇതിനുദാഹരണമായി പത്രം ചൂണ്ടിക്കാണിക്കുന്നു.

Top