പാരീസ്: ലോകോത്തര എയര്‍ക്രാഫ്റ്റ നിര്‍മ്മാതക്കളായ എയര്‍ബസ് ഇന്ത്യയില്‍ 12,450 കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് എയര്‍ബസ് ഇന്ത്യയില്‍ നിര്മ്മാണണത്തിന് തയ്യാറെടുക്കുന്നത്. മോദിയുടെ തിരാഷ്ട്ര സന്ദര്‍ശനത്തിനിടെ ഫ്രാന്‍സില്‍ എയര്‍ബസ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം.
രാജ്യത്തെ പ്രതിരോധ വ്യോമയാന മേഖലകളില്‍ നിലവില്‍ രണ്ട് സെന്ററുകള്‍ എയര്‍ബസിനുണ്ട്. രണ്ട് എന്‍ജിനിയറിംഗ് കേന്ദ്രങ്ങളും ഒരു റിസര്‍ച്ച് ആന്‍ഡ് ടെക്നോളജി സെന്ററും ഇതില്‍ ഉള്‍പ്പെടുന്നു. 400 പേര്‍ക്ക് ഇതുവഴി തൊഴിലും നല്കുന്നു. 40 കോടി ഡോളറാണ് എയര്ബ സിന്റെ ഇന്ത്യയിലെ നിലവിലെ നിക്ഷേപം. ഇത് 500 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാണ് ലക്ഷ്യമിടുന്നത്.