ഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,051 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 206 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 2,02,131 സജീവ കേസുകള്‍ ഉള്‍പ്പെടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ 4,28,38,524 ആയി ഉയര്‍ന്നു. മൊത്തം കേസുകളില്‍ 0.47 ശതമാനവും സജീവ കേസുകളാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,901 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,21,24,284 ആയി ഉയര്‍ന്നതായും മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് നിലവില്‍ 98.33 ശതമാനമാണ്. 206 മരണങ്ങളുടെ ഒറ്റ ദിവസത്തെ വര്‍ധനവ് കൊവിഡ് മരണസംഖ്യ 5,12,109 ആയി ഉയര്‍ത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ 8,31,087 ടെസ്റ്റുകളില്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.93 ശതമാനമാണ്.
രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 175.46 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കിയതായി മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7 ലക്ഷത്തിലധികം ഡോസുകള്‍ (7,00,706) വിതരണം ചെയ്തു. ഇതുവരെ നല്‍കിയ മൊത്തം 1,75,46,25,710 ഡോസുകളില്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് 1,04,00,693 ഉം രണ്ടാമത്തെ വാക്‌സിന്‍ ഡോസുകള്‍ 99,52,973 ഉം ലഭിച്ചു. മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ആദ്യ ഡോസ് 1,84,07,927 പേര്‍ക്കും രണ്ടാം ഡോസ് 1,74,18,259 പേര്‍ക്കും നല്‍കി.