ഇന്ത്യയുടെ വിജയത്തിന് പിന്നാലെ അസഭ്യവര്‍ഷം; ശാസ്ത്രി വിവാദത്തില്‍

അഡ്‌ലെയ്ഡ്: ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പുലിവാല്‍ പിടിച്ച് രവി ശാസ്ത്രി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ചരിത്ര വിജയത്തിന് പിന്നാലെയായിരുന്നു കോച്ച് രവി ശാസ്ത്രിയുടെ അസഭ്യവര്‍ഷം.

ജയത്തിനു പിന്നാലെ കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗാവസ്‌ക്കര്‍, ബൗച്ചര്‍, ക്ലാര്‍ക്ക് എന്നിവരോട് പ്രതികരിക്കുന്നതിനിടെയാണ് ശാസ്ത്രി ഹിന്ദിയില്‍ മോശം പദപ്രയോഗം നടത്തിയത്.

ശാസ്ത്രിയുടെ മോശം പ്രവര്‍ത്തിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഓസീസ് നടത്തിയ ചെറുത്തു നില്‍പ്പിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ശാസ്ത്രി മോശം പദപ്രയോഗത്തിലൂടെ മറുപടി നല്‍കിയത്. ക്ലാര്‍ക്കും ബൗച്ചറും കാര്യമെന്തെന്ന് തിരക്കിയെങ്കിലും തര്‍ജ്ജമ ചെയ്യില്ലെന്നും ഇത് കുടുംബങ്ങള്‍ അടക്കം കാണുന്ന ചാനലാണെന്നുമായിരുന്നു ഗാവസ്‌ക്കറിന്റെ മറുപടി.

Top