ഇസ്ലാമാബാദ്: ഇന്ത്യയുമായി ബന്ധപ്പെട്ട ഒന്നും പാക് ടിവി ചാനലുകളില്‍ കാണിക്കരുതെന്ന് പാക്കിസ്ഥാനിലെ ടെലിവിഷന്‍ സെന്‍സര്‍ സമിതിയായ പി.ഇ.എം.ആര്‍.എ.
വാര്‍ത്തകളില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്നും ഇന്ത്യന്‍ സെലിബ്രിറ്റികളെയും രാഷ്ട്രീയനേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും നിരീക്ഷകരെയും ചാനല്‍ പരിപാടികളിലേക്ക് ക്ഷണിക്കരുതെന്നും പി.ഇ.എം.ആര്‍.എ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
അതേസമയം കശ്മീര്‍ വിഷയത്തില്‍ ഇത് ബാധകമല്ലെന്നും കശ്മീരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചാനലുകളില്‍ കാണിക്കുന്നതിന് വിലക്കില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.