ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പ്രവീണ്‍ തൊഗാഡിയ

പാട്‌ന: ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ബുധനാഴ്ച ബിഹാറിലെ മധേപുര ജില്ലയിലെ സിന്‍ഹേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായി എത്തിയതായിരുന്നു അദ്ദേഹം.

രാജ്യത്തെ ഹിന്ദുക്കളെല്ലാം ജാഗ്രതയോടെ ഒന്നുചേര്‍ന്ന് അവരുടെ മതത്തിനായി പ്രവര്‍ത്തിക്കേണ്ട സമയമായിരിക്കുകയാണ്. ഗോവധം രാജ്യത്തു നിന്ന് തുടച്ചുമാറ്റണമെന്നും സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന വിഎച്ച്പി പരിപാടികളില്‍ പങ്കെടുക്കാനായി രണ്ടു ദിവസത്തേക്ക് ബിഹാറിലെത്തിയ തൊഗാഡിയ വ്യക്തമാക്കി.

Top