ഇന്ത്യയ്ക്ക് ഭീഷണിയുമായി ചൈനഃ അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍ വാങ്ങിക്കൂട്ടുന്നു

ന്യൂഡല്‍ഹി: 700 വിമാനങ്ങള്‍ക്കാണ് ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. യുകെ ആസ്ഥാനമായ മാസികയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോക്ഹീല്‍ഡ് മാര്‍ട്ടിന്റെ എഫ്22 റാപ്റ്റര്‍ മാത്രമാണ് ഇപ്പോള്‍ അഞ്ചാം തലമുറയില്‍പ്പെട്ട പോര്‍വിമാനങ്ങള്‍. ചൈനീസ് കമ്പനികളായ ചെങ്ഡു, ഷെന്‍യാങ് എന്നിവരാണ് അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്നത്.

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ അഞ്ചാം തലമുറ പോര്‍വിമാനങ്ങളിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണ്. ഇതോടെ സുഖോയ് 27, സുഖോയ് 30, മിഗ് 29 എന്നിവ വ്യോമസേനയില്‍ നിന്നു ഒഴിവാക്കപ്പെടും. ചൈനയുടെ നീക്കം ഇന്ത്യയെ കൂടാതെ ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങള്‍ക്കും ഭീഷണിയാണ്.

Top