ന്യൂഡല്‍ഹി: ഇന്ത്യ – അമേരിക്ക ആണവ കരാറില്‍ സുപ്രധാന തീരുമാനം. കരാറില്‍ നിലവില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ പരിഹരിച്ചതായാണ് സൂചന. കരാറുമായി മുന്നോട്ടു പോകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അനിയന്ത്രിതമായി നഷ്ടപരിഹാരം ഈടാക്കില്ലെന്ന് ഇന്ത്യ എഴുതി നല്‍കും. ആണവ ബാധ്യതയ്ക്ക് ഇന്‍ഷുറന്‍സ് നിധി രൂപീകരിക്കാനും തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കും.