പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് ഇന്ത്യ- ആസിയാന്‍ ഉച്ചകോടിയിലും നാളെ നടക്കുന്ന കിഴക്കനേഷ്യന്‍ ഉച്ചകോടിയിലും പങ്കെടുക്കും.തുടര്‍ന്ന് ആസ്‌ത്രേലിയയിലേക്ക് പോകുന്ന പ്രധാനമന്ത്രി ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലും ഇന്ത്യയെ പ്രതിനിധീകരിക്കും.മ്യാന്‍മറില്‍ നടക്കുന്ന ഇന്ത്യ ആസിയാന്‍ ഉച്ചകോടിയില്‍ ആക്ട് ഈസ്റ്റ് നയമായിരിക്കും ഉയര്‍ത്തിപ്പിടിക്കുകയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കിയിട്ടുള്ളത്. ആസിയാന്‍ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഉച്ചകോടിയില്‍ നടക്കും.