ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മാറ്റിവെച്ചു

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റിലെ ആദ്യ മത്സരം മാറ്റി വെച്ചു. ഡിസംബര്‍ നാലിന് ബ്രിസ്‌ബെയിനില്‍ തുടങ്ങാനിരുന്ന മത്സരം ഓസ്‌ട്രേലിയന്‍ താരം ഫിലിപ്പ് ഹ്യൂസിന്റെ മരണത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി തീരുമാനിച്ചിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

അസാധാരണമായ സാഹചര്യമാണിതെന്നും താരങ്ങള്‍ ക്രിക്കറ്റിനായി തയാറായില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജയിംസ് സുതര്‍ലാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

Top