ഇന്ത്യ, ചൈന, ബംഗ്ലാദേശ്, മ്യാന്‍മര്‍ സാമ്പത്തിക ഇടനാഴി വരുന്നു

അഗര്‍ത്തല: ഇന്ത്യ, ചൈന, ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളെ ബന്ധിപ്പിച്ച് സാമ്പത്തിക ഇടനാഴി വരുന്നു. കഴിഞ്ഞയാഴ്ച നീപ്പാളില്‍ നടന്ന സാര്‍ക് ഉച്ചകോടിയില്‍ പ്രധാന വിഷയമായി ഇക്കാര്യം ചര്‍ച്ചചെയ്തുവെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഊര്‍ജകാര്യ ഉപദേഷ്ടാവ് തൗഫീഖെ ഇലാഹി ചൗധരി മാധ്യമങ്ങളോടു പറഞ്ഞു.

ഇന്ത്യ, ബംഗ്ലാദേശ് പ്രധാനമന്ത്രിമാര്‍ ഊര്‍ജ സഹകരണം, വ്യാപാരം എന്നീ വിഷയങ്ങളിലും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ തീരുമാനമായിട്ടുണെ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കന്‍ ത്രിപുരയിലെ പലത്താനയ ഊര്‍ജനിലയത്തിന്റെ രണ്ടാം യൂനിറ്റ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ തൗഫീഖെ ഇലാഹി ചൗധരി പങ്കെടുക്കുന്നുണ്ട്. പലത്താനയ ഊര്‍ജനിലയത്തില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ നിന്ന്് 100 മെഗാവാട്ട് വൈദ്യുതി ബംഗ്ലാദേശിനു നല്‍കുമെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Top