ധര്‍മശാല (ഹിമാചല്‍പ്രദേശ്): രണ്ടുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം ഇന്ന് നടക്കും. ഹിമാചലിലെ ധര്‍മശാല സ്റ്റേഡിയത്തില്‍ നടക്കുന്ന ട്വന്റി-20 മത്സരം രാത്രി ഏഴിന് തുടങ്ങും.
പരമ്പരയ്ക്കായി ഒരാഴ്ച മുമ്പുതന്നെ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യ എ ടീമുമായി പരിശീലന മത്സരം കളിച്ചിരുന്നു. ഇന്ത്യയുടെ രണ്ടാംനിരയോട് എട്ടു വിക്കറ്റിനു പരാജയപ്പെടാനായിരുന്നു സന്ദര്‍ശകരുടെ വിധി.
ദക്ഷിണാഫ്രിക്ക 72 ദിവസം നീളുന്ന ഇന്ത്യാ പര്യടനത്തിനാണെത്തിയത്. നാല് ടെസ്റ്റ് പരമ്പരളും ഏകദിന പരമ്പരയും പര്യടനത്തിന്റെ ഭാഗമായി അവര്‍ കളിക്കും.
ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുന്ന നായകന് ധോണിയാണ് പരമ്പരയിലെ ശ്രദ്ധാകേന്ദ്രം.
ടെസ്റ്റില്‍ ഹാഷിം ആംലയും ഏകദിനത്തില്‍ എ.ബി. ഡിവില്ലിയേഴ്സും ടി20യില്‍ ഫാഫ് ഡുപ്ലെസിയുമാണ് സന്ദര്‍ശകരെ നയിക്കുന്നത്.
ടീം ഇന്ത്യ; അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, സുരേഷ് റെയ്ന, എം.എസ്. ധോണി (നായകന്), രോഹിത് ശര്‍മ, സ്റ്റുവര്‍ട്ട് ബിന്നി, ആര്. അശ്വിന്, അക്ഷര്‍ പട്ടേല്‍/ ഹര്ഭജന് സിങ്, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ/ എസ്. അരവിന്ദ്.
ടീം ദക്ഷിണാഫ്രിക്ക: എ.ബി. ഡിവിലിയേഴ്സ്, ക്വിന്റണ്‍ ഡി കോക്ക്, ഫാഫ് ഡു പ്ലെസിസ് (നായകന്), ജീന്‍ പോള്‍ ഡുമിനി, ഡേവിഡ് മില്ലര്‍, ഫര്ഹാന് ബെഹ്റാദീന്, ക്രിസ് മോറിസ്, കാഗിസോ റാബാഡ, കെയ്ല്‍ ആബട്ട്, മര്‍ചന്റ് ഡി ലാങെ, ഇമ്രാന് താഹിര്‍.