ഇസ്‌ലാമാബാദ്: ബിസിസിഐയ്ക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കത്ത്. ഡിസംബറില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പര സംബന്ധിച്ച് നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ടാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കത്തയച്ചത്.
യുഎഇയില്‍ വച്ച് മൂന്ന് ടെസ്റ്റ് മാച്ചുകളും രണ്ടു ട്വന്റി20 യുമാണ് നിലവില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.
എന്നാല്‍, അതിര്‍ത്തിയിലെ സംഘര്‍ഷവും ഇന്ത്യ പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളെ തുടര്‍ന്ന് പരമ്പര റദ്ദാക്കണമെന്ന് ഇന്ത്യയില്‍ തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഇതുവരെ കൃത്യമായ ഉറപ്പ് ബിസിസിഐ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് കത്തയച്ചിരിക്കുന്നത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കും വരെ ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പര നീട്ടിവയ്ക്കണമെന്നു പാക്കിസ്ഥാന്‍ മുന്‍ ഫാസ്റ്റ് ബോളര്‍ ശുഐബ് അക്തര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.