മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ചര്‍ച്ച തടഞ്ഞതിനു പിന്നാലെ പാക്ക് ക്രിക്കറ്റ് അംപയര്‍ അലീം ദാറിന് ശിവസേനയുടെ ഭീഷണി. മുംബൈയില്‍ ഈ മാസം 25 ന് നടക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഉപേക്ഷിച്ച് ഇന്ത്യ വിട്ടു പോകണമെന്ന് ഐസിസി അംപയര്‍മാരുടെ എലൈറ്റ് പാനലിലെ അംഗവും പാക്ക് മുന്‍ കളിക്കാരനുമായ അലീം ദാറിനെ ശിവസേന ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്.
ഇന്ത്യ പാക്ക് ക്രിക്കറ്റ് പരമ്പരയുമായി ബന്ധപ്പെട്ട് ബിസിസിഐ ഇന്നു നടത്താനിരുന്ന ചര്ച്ചയ്ക്കെതിരെയും ശിവസേന പ്രതിഷേധവുമായി എത്തിയിരുന്നു. പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മേധാവി ഷെഹരിയാര്‍ ഖാനുമായുള്ള ബിസിസിഐ ഉദ്യോഗസ്ഥരുടെ ചര്ച്ചയ്ക്കെതിരെയായിരുന്നു പ്രതിഷേധം.
നേരത്തെ പാക്ക് ഗായകന് ഗുലാം അലിയുടെ സംഗീത പരിപാടിക്കെതിരെയും പാക്ക് മന്ത്രി ഖുര്‍ഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശനത്തിനെതിരെയും ശിവസേന രംഗത്തെത്തിയിരുന്നു.