ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചു. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 1.20 രൂപയില്‍ നിന്ന് 2.70 രൂപയായും
ഡീസലിന്റെ തീരുവ 1.46 രൂപയില്‍ നിന്ന് 2.96 രൂപയായുമാണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. ബ്രാന്‍ഡഡ് ഡീസലിന്റെ എക്‌സൈസ് തീരുവ 3.75പൈസയില്‍ നിന്ന് 5.25 പൈസയായും വര്‍ധിപ്പിച്ചിട്ടുണ്ട്.
പെട്രോള്‍ ഡീസല്‍ വിലയില്‍ 1.50 രൂപയുടെ വര്‍ധനയുണ്ടാകുമെങ്കിലും എന്നാല്‍ ശനിയാഴ്ച ചേരുന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെ യോഗത്തില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ വിലവര്‍ധന ജനങ്ങളെ ബാധിക്കില്ല.
രാജ്യാന്തര വിപണിയില്‍ ഇന്ധന വില നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.