ഇന്ന് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിവസമായിരുന്നു ഇന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സഭയില്‍ ഉണ്ടായത് വേദനാജനകമായ സംഭവമാണ്. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കില്‍ അത് വാച്ച് ആന്‍ഡ് വാര്‍ഡന്‍മാരെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോളാണ്. പ്രതിപക്ഷത്തിന്റെ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷം സഭയില്‍ സംഹാര താണ്ഡവമാടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കറുടെ അനുമതിയുടെ അടിസ്ഥാനത്തിലാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. മാണിയെ തടസപ്പെടുത്താന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് പ്രതിപക്ഷം സ്പീക്കറെ തടഞ്ഞതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Top