ഇന്റര്‍നെറ്റില്‍ സമയം ചെലവഴിക്കുന്നവര്‍ക്കായും കോഴ്‌സ്!

വാഷിംഗ്ടണ്‍: ഒരു പണിയുമില്ലാതെ വെറുതേ ഇന്റര്‍നെറ്റിലും നോക്കിയിരിക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ? എങ്കില്‍ വാഷിംഗ്ടണിലെ പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നോളൂ… ‘വേസ്റ്റിംഗ് ടൈം ഓണ്‍ ദ ഇന്റര്‍നെറ്റ്’ എന്ന കോഴ്‌സ് ആരംഭിക്കാനൊരുങ്ങുകയാണ് ഈ യൂണിവേഴ്‌സിറ്റി. മണിക്കൂറുകളോളം കമ്പ്യൂട്ടറിന്റെ മുന്നില്‍ കുത്തിയിരുന്ന് സോഷ്യല്‍ മീഡിയയിലും ചാറ്റിംഗിലും ഏര്‍പ്പെടുകയാണ് വിദ്യാത്ഥികള്‍ ചെയ്യേണ്ടത്.

യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ കോഴ്‌സിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. നമ്മുടെ ജീവിതം സ്‌ക്രീനിനു മുമ്പില്‍ ചെലവഴിച്ച് സമയം പാഴാക്കുന്നു: സോഷ്യല്‍ മീഡിയയില്‍ കയറുന്നു, വീഡിയോ കാണുന്നു, ഷോപ്പിംഗ് നടത്തുന്നു, സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുന്നു. ഇത് എല്ലാം പോസിറ്റീവ് കാര്യത്തിന് ഉപയോഗിക്കാം. ഫേസ് ബുക്കിലൂടെ ജീവചരിത്രം സൃഷ്ടിക്കാനാകുമോ? ‘ട്വിറ്റര്‍ ഉപയോഗത്തിലൂടെ ഒരു നോവല്‍ രചിക്കാനാകുമോ, ഇ
ന്റര്‍നെറ്റ് ഉപയോഗത്തിലൂടെ ഒരു കവിത രചിക്കാനാകുമോ?

എല്ലാ ആഴ്ച്ചയും മൂന്നു മണിക്കൂര്‍ സെമിനാറില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കണം. മൂന്നു മണിക്കൂറും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തുറിച്ച് നോക്കിയിരിക്കണം. ഈ സമയം സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും മാത്രമായിരിക്കും വിദ്യാര്‍ത്ഥികളുടെ ലോകം.

Top