ഇന്റര്‍നെറ്റ് എന്താണെന്ന് നമുക്ക് പരിചയപ്പെടുത്തിയ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ചരിത്രത്താളുകളിലേക്ക് മറയുന്നു. പുതിയ ബ്രൗസര്‍ എത്തുന്നതോടെയാണ് എക്‌സ്‌പ്ലോറര്‍ യുഗത്തിന് വിരാമമാകുന്നത്. പ്രോജക്ട് സ്പാര്‍ട്ടണ്‍ എന്ന രഹസ്യനാമത്തില്‍ ഡെവലെപ്പ് ചെയ്ത പുതിയ ബ്രൗസര്‍ ഈ വര്‍ഷമെത്തുന്ന വിന്‍ഡോസ് 10 ഒപ്പം പുറത്തിറങ്ങിയേക്കാമെന്നാണ് സൂചന.
എന്നാല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇല്ലാതാകുന്നതില്ലെന്നും വ്യത്യസ്തമായ പ്ലാറ്റ്‌ഫോമുള്ള മറ്റൊരു ബ്രൗസറാവും ഉണ്ടാവുകയെന്ന് മൈക്രോസോഫ്റ്റ് പറയുന്നു.
1995 ഓഗസ്റ്റ് 16ന് , നിലവില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ എന്ന ഐഇയുടെ പ്രായം 19 വയസാണ്. 2002, 2003 വര്‍ഷങ്ങളില്‍ 95 ശതമാനം ഉപയോക്താക്കളുടെയും പ്രിയ ബ്രൗസറായിരുന്നു ഇത്. 2004ല്‍ ഫയര്‍ഫോക്‌സും 2008ല്‍ ക്രോമും വെല്ലുവിളി ഉയര്‍ത്തി എത്തി. പിന്നീട് ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ഫോക്‌സ്, ആപ്പിള്‍ സഫാരി എന്നിവയുമായുള്ള മത്സരത്തില്‍ എക്‌സ്‌പ്ലോററിന് പിടിച്ച് നില്‍ക്കാനായില്ല.