ഇന്‍ഫോസിസ് പുതിയ നിയമനങ്ങള്‍ കുറയ്ക്കുന്നു

ബംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ് പുതിയ നിയമനങ്ങള്‍ വന്‍ തോതില്‍ കുറയ്ക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം 30,000 പേരെയാവും നിയമിക്കുക. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

കമ്പനിയിലെ പ്രമുഖ നിക്ഷേപകരുമായി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിശാല്‍ സിക്ക അറിയിച്ചതാണ് ഇക്കാര്യം.

കമ്പനി വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലായി 38,915 പേരെ കമ്പനി പുതുതായി ജോലിക്കെടുത്തിട്ടുണ്ട്. മാര്‍ച്ചോടെ ഇത് 40,000 കടക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 39,985 പേരെയും 201213 ല്‍ 37,036 പേരെയുമാണ് പുതുതായി എടുത്തത്. ഇതാണ് 30,000 ആയി കുറയ്ക്കാന്‍ പോകുന്നത്.

Top