ഇന്‍സ്റ്റാഗ്രാമിന്റെ ഏറ്റവും വലിയ പോരായ്മ പരിഹരിക്കപ്പെടുന്നു. ഷെയര്‍ ചെയ്യുന്ന ചിത്രങ്ങളുടെ കുറഞ്ഞ റെസല്യൂഷനായിരുന്നു ഇതുവരെ ഇന്‍സ്റ്റാംഗ്രാം ഉപഭോക്താക്കളുടെ പരാതിക്ക് കാരണമായിരുന്നത്. 640X640 എന്ന പഴയ റെസല്യൂഷന് പകരം ഇനി 1080X1080 എന്ന വലിപ്പത്തില്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്യാനും കാണാനും സാധിക്കും.
ഏതു വലിപ്പത്തിലുള്ള ചിത്രമായാലും 640 X 640 എന്ന റെസല്യൂഷനില്‍ ക്രോപ്പ് ചെയ്യുന്നത് ചിത്രത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാന്‍ കാരണമായിരുന്നു. ഈ പരാതിക്ക് പരിഹാരമായി പുതിയ അപ്‌ഡേറ്റില്‍ ചിത്രങ്ങള്‍ എച്ച് ഡി ആയി കാണാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം അണിയറക്കാര്‍.
നിലവിലുള്ള ഉപഭോക്താക്കളുടെ പരാതിക്കുള്ള പരിഹാരവും കൂടുതല്‍ ആളുകളെ ഇന്‍സ്റ്റാന്‍ഗ്രാമിലേയ്ക്ക് ആകര്‍ഷിക്കാനുള്ള നീക്കവുമായാണ് ഇതിനെ ഈ രംഗത്തെ വിദഗ്ധര്‍ കാണുന്നത്.
ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ഈ അപ്‌ഗ്രേഡ് ലഭ്യമായി നടത്തിയിട്ടുണ്ടെങ്കിലും വെബ് അധിഷ്ഠിത ഇന്‍സ്റ്റാഗ്രാമില്‍ ഈ സൗകര്യം ലഭിക്കാന്‍ ഇനിയും കാത്തിരിക്കണം.