ഇമാമിന്റെ തല ഐഎസ് ഭീകരര്‍ വെട്ടി

ബെയ്‌റൂട്ട്: ഐഎസ് ഭീകരര്‍ സിറിയയില്‍ ഇമാമിന്റെ തലവെട്ടി. വടക്കുകിഴക്കന്‍ സിറിയയിലുള്ള ഹസാകഹ് സിറ്റിയിലുള്ള അബു കുയുട്ട് ഗ്രാമത്തില്‍ നിന്നുള്ള ജമാമിന്റെ തലയാണ് ഐഎസ് ഭീകരര്‍ വെട്ടിയത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടനയാണ് വാര്‍ത്ത പുറത്തുവിട്ടത്.

എന്തിനാണ് ഐഎസ് ഭീകരര്‍ ഇമാമിനെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്ന് പറയുന്നില്ല. ദിവസവും നിരവധി ആളുകളെ സിറിയയില്‍ ഐഎസ് ഭീകരര്‍ സമാനരീതിയില്‍ കൊലപ്പെടുത്താറുണ്ട്.

Top