ഇരുചക്രവാഹനങ്ങളുടെ ദൂരപരിധി നിശ്ചയിക്കുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കും

മലപ്പുറം: സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് ദൂരപരിധി നിശ്ചയിക്കുന്നതിനുള്ള നിയമം ഉണ്ടാക്കണമെന്ന് ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മിഷന്‍. ദീര്‍ഘദൂര യാത്രകള്‍ക്ക് നിയന്ത്രണ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശമാണ് പ്രധാനമായി കമ്മിഷന്‍ പരിഗണിക്കുന്നത്. വാഹനാപകടങ്ങളെ കുറിച്ച് പഠിക്കുന്ന കമ്മിഷന്‍ മലപ്പുറം ജില്ലയില്‍ തെളിവെടുപ്പ് നടത്തി.

വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കാലാവധി കണക്കാക്കി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ ദേശീയപാതകളില്‍ കമ്മിഷന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. മലപ്പുറത്തെ സിറ്റിങ്ങില്‍ ആറുപേര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. അടുത്ത സിറ്റിങ് 11 ന് കാസര്‍കോഡ് ജില്ലയിലാണ്. റിപ്പോര്‍ട്ട് ഏപ്രില്‍ 18 ന് മുന്‍പ് സര്‍ക്കാരിന് സമര്‍പ്പിക്കും.

Top