മലിനീകരണ വിമുക്തമെന്ന് അവകാശപ്പെട്ട് നിസാന്‍ മോട്ടോര്‍ കമ്പനി പുറത്തിറക്കിയ പുതിയ ഇലക്ട്രിക് കാര്‍ ലീഫ് പുതിയ പരീക്ഷണ തരംഗവുമായി രംഗത്തെത്തി. നിസാന്റെ ലീഫിന്റെ പുതിയ പെയ്ന്റിംഗ് പരീക്ഷണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.
പകല്‍സമയത്ത് അള്‍ട്രാവയലറ്റ് രശ്മികളിലെ ഊര്‍ജ്ജം സംഭരിച്ച് വയ്ക്കുന്ന ഈ പെയിന്റ് കാറിനെ രാത്രിയും പ്രകാശം പരത്തുന്നതാക്കി മാറ്റും.
ഇലക്ട്രിക് കാറിലെ ഒരു ഓപ്ഷനാണോ ഈ സംവിധാനമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൂര്‍ണ്ണമായും മലിനീകരണ വിമുക്തമാണ് ഈ കാറെന്നാണ് കമ്പനിയുടെ അവകാശവാദം.