കോട്ടയം: താന്‍ പശുവിറച്ചി കഴിക്കുന്ന ആളാണ്, ബാക്കിയൊന്നും അറിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യാത്ര പ്രഖ്യാപിച്ചതിനു പിന്നാലെ ഇരുമുന്നണികളും സീറ്റ് വാഗ്ദാനം ചെയ്യുന്നു. ഞങ്ങള്‍ സംഘടിച്ചാല്‍ സുനാമി വരുമെന്ന രീതിയിലാണ് കടന്നാക്രമണം നടത്തുന്നത്. ആരോപണങ്ങള്‍ തനിക്ക് കൂടുതല്‍ ശക്തി പകരുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
ലീഗിലും കേരളാ കോണ്‍ഗ്രസിലും വര്‍ഗ്ഗീയത ഇല്ലെങ്കില്‍ ബിജെപിയിലും വര്‍ഗ്ഗീയത ഇല്ല. എന്ത് പ്രശ്നം വന്നാലും അതിനെ അവഗണിച്ച് മുന്നോട്ടു പോകും. സാങ്കേതിക തടസങ്ങള്‍ മാത്രമാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് ഇനി ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു.