ഇറാക്കില്‍ ഐഎസും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാക്കില്‍ ഐഎസ് ഭീകരരും സുരക്ഷ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ഇറാക്കിലെ സലാഹുദിന്‍, അന്‍ബര്‍ തുടങ്ങിയ പ്രവിശ്യകളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സലാഹുദിനിലെ അല്‍- മാസ്ര മേഖലയിലുണ്ടായ പോരാട്ടത്തില്‍ ഏഴു ഭീകരരും ഒരു സൈനികനും കൊല്ലപ്പെട്ടു. അന്‍ബറിലുണ്ടായ പോരാട്ടത്തില്‍ അഞ്ച് ഭീകരരും നാലും സൈനികരും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു.

ഇറാക്കി നഗരമായ തിക്രിതിനെ ഐഎസില്‍ നിന്നും പൂര്‍ണമായും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇറാക്കിസൈന്യം ഒരാഴ്ച നീണ്ട പോരാട്ടത്തിനൊടുവില്‍ തിക്രിതിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചിരുന്നു. ഇതേതുടര്‍ന്ന് സൈന്യത്തിനെതിരെ നിരന്തര ആക്രമണമാണ് ഐഎസ് നടത്തുന്നത്. 2014 ജൂണിനുശേഷം ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു നഗരം. മൊസൂള്‍, നിനവെ തുടങ്ങിയ സുന്നി പ്രവിശ്യകളും ഐഎസ് നിയന്ത്രണത്തിലാണുള്ളത്.

Top