ഇറാക്കില്‍ ഐഎസ് തീവ്രവാദികള്‍ 16 ഗോത്രവര്‍ക്കാരെ കൊലപ്പെടുത്തി

ബാഗ്ദാദ്: ഇറാക്കില്‍ ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) തീവ്രവാദികള്‍ 16 ഗോത്ര വര്‍ഗക്കാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. അന്‍ബറിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ തീവ്രവാദികള്‍ക്കെതിരായ പോരാടുന്ന ഇറാക്കി ഗോത്രവര്‍ഗക്കാരാണ് കൊല്ലപ്പെട്ടത്. മൂന്ന് ദിവസങ്ങള്‍ക്കു മുമ്പാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നു ഗോത്രവര്‍ഗ തലവന്‍ ഷെയ്ഖ് നയീം പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതശരീരങ്ങള്‍ ഹീത്ത് നഗരത്തിനു 6 മൈല്‍ അകലെയുള്ള കിണറ്റില്‍ നിന്നാണ് കണ്‌ടെത്തിയത്.

ഹീത്ത് നഗരം നിയന്ത്രണത്തിലാക്കിയ ശേഷം 100 ലധികം ഗോത്രവര്‍ഗക്കാരെയാണ് ഐഎസ് തീവ്രവാദികള്‍ കൊന്നൊടുക്കിയത്. ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഹീത്ത്.

Top