ഇംഫാല്‍: ജയില്‍ മോചിതയായ ഇറോം ശര്‍മിളയെ വീണ്ടും അറസ്റ്റു ചെയ്തു. ആത്മഹത്യാ ശ്രമമെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയതത്. ജയില്‍ മോചിതയായിട്ടും ഇറോം ശര്‍മിള നിരാഹാരം തുടരുകയായിരുന്നു. ഇംഫാലിലെ മാര്‍ക്കറ്റ് കോംപ്ലക്സില്‍ പൊതു സ്ഥലത്തായിരുന്നു നിരാഹാരം തുടര്‍ന്നത്.
ഡോക്ടര്‍മാരുടെ സംഘമെത്തി പരിശോധിച്ച് ആശുപത്രിയിലേക്ക് മാറാന്‍ ശര്‍മിളയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. മണിപൂരില്‍ സൈന്യത്തിനു നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം എടുത്തു കളയണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ 14 വര്‍ഷമായി ശര്‍മിള നിരാഹാരമനുഷ്ടിക്കുന്നത്.