ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനൊ ലത്തോറയ്ക്ക് മൂന്ന് മാസം കൂടി ഇറ്റലിയില്‍ കഴിയാം

ന്യൂഡല്‍ഹി: കടല്‍ക്കൊലകേസില്‍ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനൊ ലത്തോറയ്ക്ക് ഇന്ത്യയില്‍ തിരിച്ചെത്താനുള്ള സമയ പരിധി മൂന്ന് മാസം കൂടി നീട്ടി നല്‍കാമെന്ന് കേന്ദ്രം. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ നാലു മാസം കൂടി ഇറ്റലിയില്‍ തങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു മാസിമിലാനോയുടെ ആവശ്യം.

നാലു മാസത്തെ സമയമാണ് ഇറ്റാലിയന്‍ ഭടന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. പകരം മാസിമിലാനോയോട് 12ന് ഇന്ത്യയില്‍ മടങ്ങിയെത്താനാണ് നിര്‍ദ്ദേശിച്ചത്. കേസിലെ പ്രതിയായ മറ്റൊരു ഭടന്‍ സാല്‍വത്തോറ ജിറോണ്‍, ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോവാന്‍ അവധി ചോദിച്ചതും സുപ്രീംകോടതി നിരാകരിച്ചിരുന്നു.

Top