ഇറ്റാലിയന്‍ വെടിവയ്പ്പിന് പിന്നാലെ കോസ്റ്റ് ഗാര്‍ഡിന്റെ വെടിവയ്പ്പ് :രണ്ടു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നീണ്ടകരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ രണ്ടു പേര്‍ക്ക് വെടിയേറ്റു.  വെടിയേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് തക്കല സ്വദേശികളായ സുബി, ക്ലിന്റണ്‍ എന്നിവര്‍ക്കാണ് വെടിയേറ്റത്.

‘ഋഷിക’ എന്ന മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്നവര്‍ക്കു നേരെയാണ് വെടിവയ്പുണ്ടായത്. വെടിവച്ചത് തീരസംരക്ഷണ സേനയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ബോട്ട് നിര്‍ത്താനുള്ള നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് വെടിവയ്പ് ഉണ്ടായത് എന്നാണ് സൂചന.

പരിക്കേറ്റവരെ വിഴിഞ്ഞത്തെത്തിച്ച ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തേക്കു വരികയായിരുന്നു ബോട്ട്.  ആലപ്പുഴയില്‍ രജിസ്റ്റര്‍ ചെയ്തതാണ് ബോട്ട്.

Top