ശാരീരികക്ഷമത പരിശോധന: ഇഷാന്ത് ശര്‍മയ്ക്കു ലോകകപ്പ് നഷ്ടമായേക്കും

അഡ്‌ലെയ്ഡ്: ശാരീരികക്ഷമത പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുര്‍ന്നഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മയ്ക്കു ലോകകപ്പ് നഷ്ടമായേക്കും. ലോകകപ്പിനുള്ള 15 അംഗ പട്ടികയില്‍ ഇഷാന്തിന് സ്ഥാനം നഷ്ടമായേക്കുമെന്നു ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്കി.

ഹരിയാനയുടെ പേസ് ബൗളര്‍ മോഹിത് ശര്‍മയായിരിക്കും പകരം ടീമിലെത്തുക. ത്രിരാഷ്ട്ര പരമ്പരയ്ക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ മോഹിത് ടീമിനൊപ്പം തുടരുകയാണ്. മുംബൈയുടെ പേസ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയെയും ഇഷാന്തിനു പകരക്കാരനായി പരിഗണിക്കുന്നുണ്ട്.

അതേസമയം, പരിക്കിന്റെ പിടിയിലായിരുന്ന രോഹിത് ശര്‍മ ശാരീരികക്ഷമത വീണ്ടെടുത്തുവെന്നാണു സൂചന. നെറ്റ്‌സില്‍ രോഹിത് മണിക്കൂറുകള്‍ ബാറ്റ് ചെയ്തു. ഭുവനേശ്വര്‍ കുമാറും ലോകകപ്പിന് മുന്‍പ് പരിക്ക് ഭേദമായി തിരിച്ചെത്തുമെന്നാണു സൂചന.

Top