ന്യൂഡല്‍ഹി: ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയെ ദില്ലി രഞ്ജി ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കിയത് വിവാദത്തില്‍. സെലക്ടമാരുടെ ഫോണ്‍കോളിനോട് പ്രതികരിച്ചില്ലെന്ന കാരണത്താലാണ് ഇഷാന്തിനെ ഒഴിവാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഇഷാന്ത് രഞ്ജിയില്‍ കളിക്കാന്‍ സന്നദ്ധനായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ചേരിപ്പോര് രൂക്ഷമായ ഡിഡിസിഎ രഞ്ജി ട്രോഫിയിലെ മൂന്ന് വിഭാഗങ്ങള്‍ സന്നാഹ ക്യാമ്പിനായി മൂന്നു ടീമുകളെ തെരഞ്ഞെടുത്തത് വിവാദമായിരുന്നു. ഗൗതം ഗംഭീര്‍ നയിക്കുന്ന ടീമില്‍ നിന്ന് മുതിര്‍ന്ന ഓള്‍റൗണ്ടര്‍ രജത് ഭാട്ടിയെയും ഒഴിവാക്കിയിട്ടുണ്ട്.