ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയെ ഇന്ത്യയില്‍ നിരോധിക്കും

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയയെ നിയമവിരുദ്ധ പ്രവര്‍ത്തന നിയമപ്രകാരം ഇന്ത്യയില്‍ നിരോധിക്കും. അനുബന്ധ ഭീകരസംഘടനകളായ ഐ.എസ്സ്.ഐ.എല്ലും, ഐ.എസ്സും ഇതോടൊപ്പം നിരോധിക്കും.

ഐ.എസ്സ് ഉള്‍പ്പടെയുളള പശ്ചിമേഷ്യന്‍ ഭീകരസംഘടനകള്‍ ഇന്ത്യയില്‍ നിരോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംങ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു.

ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഭീകരസംഘടനകളില്‍ ചേരാന്‍ സിറിയയിലേക്ക് യുവാക്കള്‍ വ്യാപകമായി കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. നിരോധനം ഏര്‍പ്പെടുത്തിയുളള വിഞ്ജാപനം ഉടന്‍ പുറത്തിറക്കുമെന്ന് ഔദ്യോഗികവ്യത്തങ്ങള്‍ അറിയിച്ചു.

Top