ഇ-പാസ്‌പോര്‍ട്ടുകള്‍ 2016 മുതല്‍

കൊച്ചി: ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ 2016 ല്‍ യാഥാര്‍ഥ്യമാകും. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇ- പാസ്‌പോര്‍ട്ടുകള്‍ ബയോമെട്രിക് പാസ്‌പോര്‍ട്ടുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ടുകള്‍ എന്ന പേരിലും അറിയപ്പെടും.

ഇത് യാഥാര്‍ഥ്യമാകുന്നതോടെ പാസ്‌പോര്‍ട്ടിനുള്ളില്‍ വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഒരു മൈക്രോപ്രൊസസര്‍ ചിപ്പ് സ്ഥാപിക്കും.പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നതില്‍ ചൈനക്കും അമേരിക്കയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ.

Top