ഇ. ശ്രീധരനു റെയില്‍വേ പരിഷ്‌കരണത്തിന്റെ ചുമതല

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ പരിഷ്‌കരണത്തിന്റെ ചുമതല മെട്രോ ശില്‍പ്പി ഇ. ശ്രീധരന്. മന്ത്രിസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഴിച്ചുപ ണി ക്കു ശേഷം സദാനന്ദ ഗൗഡയ്ക്കു പകരം റെയില്‍മന്ത്രിയായ സുരേഷ് പ്രഭു ചുമതലയേറ്റതിനു തൊട്ടു പിന്നാലെയാണ് റെയി ല്‍വേ പരിഷ്‌കരണത്തിന്റെ ചുമതല ശ്രീധരനെ തേടിയെത്തുന്നത്. പ്രഭുവിന്റെ പ്രത്യേക താത്പര്യം മൂലമാണു മെട്രോയുടെ ശില്‍പ്പിയും ഡിഎംആര്‍സിയുടെ മുന്‍ ചെയര്‍മാനുമായ ശ്രീധരനു പൂര്‍ണ സ്വാതന്ത്ര്യത്തോടെ പുതിയ പദവി ലഭിച്ചിരിക്കുന്നത്.

നിലവില്‍ ഏകാംഗ സമിതിയാണെങ്കിലും പരിഷ്‌കരണ നിര്‍ദേശങ്ങള്‍ക്കായി ഏതൊക്കെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണമെന്നു തീരുമാനിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം റെയില്‍വേ മന്ത്രാലയം ശ്രീധരനു വിട്ടുകൊടുത്തിരിക്കുകയാണെന്നാണു സൂചന. ശ്രീധരന്റെ നിയമന ഉത്തരവും ഇന്നലെത്തന്നെ മന്ത്രാലയം പുറത്തിറക്കി.

Top